European Football Foot Ball Top News

ഹൈദരബാദിന്റെ വഴി മുടക്കാന്‍ ബ്ലാസ്റ്റേഴ്സ്

February 16, 2021

ഹൈദരബാദിന്റെ വഴി മുടക്കാന്‍ ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും 2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് മല്‍സരത്തില്‍  ഗോവയിലെ വാസ്‌കോയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ച്  ഏറ്റുമുട്ടും.ഹൈദരാബാദ് എഫ്‌സിക്ക് 17 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുണ്ട്, നാലാം സ്ഥാനത്തുള്ള എഫ്‌സി ഗോവയ്ക്ക് തുല്യമാണെങ്കിലും അവരുടെ കീഴില്‍ അഞ്ചാം സ്ഥാനത്താണ് ഹൈദരബാദ് എഫ്‌സി.

മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ പതിനേഴ് മല്‍സരങ്ങളില്‍ നിന്നും വെറും മൂന്നു വിജയം മാത്രം നേടി കൊണ്ട് പത്താം സ്ഥാനത്താണ്.പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മൂന്നു  മല്‍സരങ്ങള്‍ക്ക്  വലിയ പ്രാധാന്യം ഒന്നുമില്ല.എന്നാല്‍ തങ്ങള്‍ക്ക് ഇനിയും ചാന്‍സ് ഉണ്ടെന്നും ഒന്നും തീര്‍ന്നിട്ടില്ല എന്നും മല്‍സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ കോച്ച് കിബു വിക്കുന വെളിപ്പെടുത്തിയിരുന്നു.ഈ സീസണില്‍ ഇരു ടീമുകളും ഇതിന് മുന്നേ ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരിലാത്ത രണ്ടു ഗോള്‍ വിജയം ബ്ലാസ്സ്റ്റേഴ്സ് നേടിയിരുന്നു.

Leave a comment