ക്ലോപിനും സംഘത്തിനും ഇന്ന് ജീവന്‍മരണ പോരാട്ടം
ചൊവ്വാഴ്ച രാത്രി ആർബി ലീപ്സിഗും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16 മല്‍സരം ബുഡാപെസ്റ്റിന്റെ പുസ്കാസ് സ്റ്റേഡിത്തില്‍ വച്ച് നടക്കും.ആര്‍ബി ലെപ്സിഗിന്‍റെ ഹോം മല്‍സരം ഒരു ന്യൂട്രല്‍ വേദിയില്‍ അരങ്ങേറുന്നത് അവര്‍ക്ക് വലിയ ഒരു തിരിച്ചടി തന്നെയാണ്. പ്രീമിയര്‍ ലീഗില്‍ വളരെ പരിതാപകരമായ ഫോം കാഴ്ചവയ്ക്കുന്ന ലിവര്‍പൂളിന് നാളത്തെ മല്‍സരം ഒരു ജീവന്‍മരണ പോരാട്ടം തന്നെയാണ്.
നിലവില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് തുടരുന്ന ലിവര്‍പൂളിന് ലീഗ് കിരീടം നിലനിര്‍ത്തുക എന്ന സ്വപ്നം ഇതോടെ മറന്നുകാണും.ഇനി ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഒരു സീസണ്‍ കാഴ്ചവക്കാന്‍ ക്ലോപ്പിന് കഴിഞ്ഞിലെങ്കില്‍ അദേഹത്തിന്റെ ലിവര്‍പ്പൂള്‍ ഭാവി തുലാസില്‍ ആയേക്കും.ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ രണ്ടാം സ്ഥാനത്തിരിക്കുന്ന ലെപ്സിഗ് മികച്ച ഫോമിലാണ്.ഇന്ത്യന്‍ സമയം ഒന്നരക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.






































