ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16ല്‍ ബാഴ്സ പിഎസ്ജിയേ നേരിടും
ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ഇന്‍ നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് തുടക്കം കുറിക്കും.ഫൂട്ബാള്‍ ലോകം ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്ന പിഎസ്ജി vs ബാഴ്സലോണ മല്‍സരം തന്നെയാണ് ഉദ്ഘാടന മല്‍സരം.2016 ല്‍ ഇരുവരും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ കായിക ലോകം കണ്ടത്തില്‍ വച്ച് തന്നെ ഏറ്റവും വലിയ തിരിച്ചുവരവ് പിസ്ജിക്കെതിരെ നടത്തി ബാഴ്സലോണ അന്ന് ചരിത്രം രചിച്ചിരുന്നു.
എന്നാല്‍ അന്നത്തെ ബാഴ്സയുടെ വിജയത്തിനു സുപ്രധാന പങ്ക് വഹിച്ച നെയ്മര്‍ ഇപ്പോള്‍ പിഎസ്ജി തട്ടകത്തില്‍ ആണ്.ആ മല്‍സരത്തിന് ശേഷം പിസ്ജിയും ബാഴ്സയും ഒരുപാട് മാറിയിരിക്കുന്നു. നിലവില്‍ കടലാസിലെ കരുത്തര്‍ പിഎസ്ജി തന്നെയാണ്.നെയ്മര്‍,ഡിമരിയ നാളത്തെ മല്‍സരത്തിന് കളിച്ചിലെങ്കിലും എംബാപേ,ഇക്കാര്‍ഡി അടങ്ങുന്ന സംഘത്തിനെ മെരുക്കാന്‍ ബാഴ്സ ഡിഫന്‍സ് നന്നേ പാടുപെടും.ഈ എടുത്ത കാലത്ത് കോമന് വന്നതിന് ശേഷം ബാഴ്സയിലും ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നാല്‍ മികച്ച ടീമുകള്‍ക്കെതിരെ കോമാന്റെ സംഘത്തിന്റെ റിക്കോര്‍ഡ് വളരെ മോശമാണ്.കാമ്പ് ന്യൂയില്‍ പിഎസ്ജിയേ മറികടക്കാന്‍ മെസിയും സംഘവും എന്തു പോവഴിയാണ് കണ്ടിരിക്കുന്നത് എന്നു നാളെ ഇന്ത്യന്‍ സമയം ഒന്നരക്ക് നമുക്ക് കാണാന്‍ കഴിയും.






































