European Football Foot Ball Top News

ഇന്നറിയാം ഡേവിഡ് അലാബയുടെ വിധി

February 16, 2021

ഇന്നറിയാം ഡേവിഡ് അലാബയുടെ വിധി

ബയേൺ മ്യൂണിക്ക് താരം  ആയ ഡേവിഡ് അലാബ തന്റെ കരിയറിലെ അടുത്ത ഘട്ടം ചൊവ്വാഴ്ച  പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിൽഡ് വെളിപ്പെടുത്തി.താരം കഴിഞ്ഞ സീസണ്‍ മുതല്‍ ബുണ്ടസ്ലിഗ വിടണം എന്നും തന്‍റെ കരിയറില്‍ പുതിയ ഒരു ചാലഞ്ച് എടുക്കേണ്ട സമയം ആയി എന്ന് വിശ്വസിക്കുന്നതായും ഒരു അഭിമുഘത്തില്‍ താരം പറഞ്ഞിരുന്നു. പ്രീമിയര്‍ ലീഗോ സ്പാനിഷ് ലാലിഗയോ ആണ് തന്‍റെ ലക്ഷ്യം എന്നും താരം വെളിപ്പെടുത്തിയിരുന്നു.

താരത്തിനെ സൈന്‍ ചെയ്യാന്‍ സാധ്യത കൂടുതല്‍ റയല്‍ മാഡ്രിഡ് എന്നാണ് ഇതുവരെയുള്ള വാര്‍ത്തകള്‍.ചെൽസി, ലിവർപൂൾ, മാൻ സിറ്റി എന്നിവരും താരത്തിനു  ഓഫറുകൾ നൽകിയിട്ടുണ്ട്.താരത്തിനെ ടീമില്‍ തുടരാന്‍ മ്യൂണിക്കിലെ പല സീനിയര്‍ താരങ്ങളും ആവശ്യപ്പെട്ടു എങ്കിലും കൂടുതല്‍ വേതനം ആണ് താരത്തിന്റെ ട്രാന്‍സ്ഫര്‍ ലക്ഷ്യം എന്ന് മനസിലാക്കിയതോടെ അവര്‍ അദ്ദേഹത്തെ ഫ്രീ ഏജന്‍റ് ആയി പോകാന്‍ അനുവദിച്ചു.

Leave a comment