മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ആര്‍മിനിയ
വിരോചിതമായ ഒരു തിരിച്ചുവരവ് നടത്തി കൊണ്ട് ബയേണ്‍ മ്യൂണിക്ക് സമനില നേടി എങ്കിലും സിക്സ്ട്ടപ്പിള്‍ നേടിയ മ്യൂണിക്ക് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ 16 സ്ഥാനത്തുള്ള ആര്‍മിനിയയുടെ മുന്നില്‍ പലപ്പോഴും അടിയറവ് പറയേണ്ടി വന്നു.മല്‍സരത്തില്‍ ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.
ആദ്യ പകുതിയില്‍ തന്നെ ഇരട്ട ഗോള്‍ നേടിയ ആര്‍മിനിയ എതിരിലാത്ത രണ്ടു ഗോളിന് മുന്നില്‍ ആയിരുന്നു.രണ്ടാം പകുതിയില്‍ ഗോള്‍ മ്യൂണിക്ക് ഒരു ഗോള്‍ നേടി തിരിച്ചുവന്നെങ്കിലും അടുത്ത നിമിഷത്തില്‍ തന്നെ മൂന്നാം ഗോള്‍ നേടി ആര്‍മിനിയ മ്യൂണിക്കിനെ സമ്മര്‍ദത്തില്‍ ആക്കി.എന്നാല്‍ 57 ആം മിനുട്ടില്‍ ടോളിസോയും 69 ആം മിനുട്ടില്‍ അല്‍ഫോണ്‍സോ ഡേവിസിന്റെയും ഗോള്‍ മ്യൂണിക്കിന്റെ മാനം രക്ഷിക്കുയാകയായിരുന്നു.സമനിലയോടെ ലീഡ്നില കുറഞ്ഞെങ്കിലും നിലവില്‍ ആര്‍ബി ലെപ്സിഗിനെക്കാള്‍ അഞ്ചു പോയിന്റിന് മുന്നില്‍ ആണ് ബയേണ്‍.അടുത്താഴ്ച യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 ല്‍ എതിരാളികള്‍ ഇറ്റാലിയന്‍ ക്ലബ് ആയ ലാസിയോ ആണ്.






































