European Football Foot Ball Top News

ഒബ്മയെങ് ഹാട്രിക്ക് മികവില്‍ ആഴ്സണല്‍

February 15, 2021

ഒബ്മയെങ് ഹാട്രിക്ക് മികവില്‍ ആഴ്സണല്‍

ഞായറാഴ്ച എമിറേറ്റ്‌സിൽ നടന്ന ലീഡ്‌സ് യുണൈറ്റഡിനെതിരെ ആഴ്സണൽ ക്യാപ്റ്റൻ പിയറി-എമെറിക് ഓബാമേയാങ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക് നേടി.ലീട്സിനെതിരെയുള്ള മല്‍സരം 4-2 എന്ന സ്കോര്‍ ലൈനില്‍ ആഴ്സണല്‍ വിജയം നേടി.

ആദ്യ പകുതി തീര്‍ന്നപ്പോള്‍ തന്നെ ഒബ്മയെങ് ഹെക്റ്റര്‍ ബെല്ലറിന്‍ നേടിയ  ഗോളുകളുടെ ബലത്തില്‍ എതിരിലാത്ത മൂന്നു ഗോള്‍ ലീഡ് ആഴ്സണലിന് ഉണ്ടായിരുന്നു.രണ്ടാം പകുതിയില്‍ രണ്ട് മിനുറ്റ് പൂര്‍ത്തിയാക്കിയപ്പോഴേക്കും അടുത്ത ഗോള്‍ കണ്ടെത്തിയ ഒബ്മയെങ് തന്‍റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.മല്‍സരം കൈയില്‍ നിന്ന് പോയെന്ന് അറിഞ്ഞിട്ടും 58,69 ആം മിനുറ്റിലും ഗോള്‍ നേടി കൊണ്ട് തോല്‍വി ഭാരം കുറക്കാന്‍ വെസ്റ്റ് ബ്രോമിന് കഴിഞ്ഞു. വിജയത്തോടെ ആഴ്സണല്‍ ലീഗ് പോയിന്‍റ് ടേബളില്‍ പത്താം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Leave a comment