വിജയം നേടിയെങ്കിലും കര്‍വഹാളിന്‍റെ പരിക്ക് റയലിന് ആശങ്ക പകരുന്നു
ഇന്നലെ വലന്‍സിയക്കെതിരെ ജയം നേടി കൊണ്ട് റയല്‍ മാഡ്രിഡ് വീണ്ടും പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.വലന്‍സിയയേ എതിരിലാത്ത രണ്ട് ഗോളിന് ആണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്.മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ക്രൂസും ബെന്‍സെമയും നേടിയ ഗോളില്‍ ആണ് റയല്‍ മാഡ്രിഡ് വിജയം നേടിയത്.
മല്‍സരത്തിനിടെ റൈറ്റ് ബാക്ക് ഡാനി കര്‍വഹാള്‍ പരിക്ക് പറ്റി പുറത്തായത് റയല്‍ മാഡ്രിഡിന് ആശങ്ക പകരുന്നു.നിലവില്‍ വെറും അഞ്ചു പോയിന്‍റ് ലീഡ് മാത്രമാണു അത്ലറ്റികോയ്ക്ക് റയലിനുമേല്‍ ഉള്ളത്.പരിക്കിന്‍റെ കഥകള്‍ എല്ലാം വെറും പഴംകഥയാണ് എന്നും തങ്ങള്‍ക്ക് പോയിന്റുകള്‍ ഒന്നും നഷ്ട്ടപ്പെടുത്താന്‍ ഇനി കഴിയില്ല എന്നും മല്‍സരശേഷം മാധ്യമങ്ങളോട് ക്രൂസ് പറഞ്ഞു. റയല്‍ മാഡ്രിഡ്,സേവിയ,ബാഴ്സലോണ,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് ലാലിഗയില്‍ കാഴ്ചവയ്ക്കുന്നത്.






































