അലാവസിനെ പരാജയപ്പെടുത്തിയ ബാഴ്സ വീണ്ടും രണ്ടാം സ്ഥാനത്ത്
സേവിയയുടെ നേരെ കോപ്പ ഡെല്‍ റിയ സെമി ഫൈനലില്‍ ആദ്യ പാതത്തില്‍ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ബാഴ്സലോണ ഇന്നലത്തെ മല്‍സരത്തില്‍ അലാവസിനെതിരെ ഒന്നിന് ബദലായി അഞ്ചു ഗോളിന് വിജയം നേടി.ഇന്നലെ ആദ്യ ഇലവനില്‍ ഇടം നേടിയ ട്രിങ്കാവോ ഇരട്ട ഗോള്‍ നേടി കൊണ്ട് ബാഴ്സയില്‍ തന്റെ ഇതുവരെയുള്ള മികച്ച പ്രകടനം രേഖപ്പെടുത്തി.
ക്യാപ്റ്റന്‍ ലയണല്‍ മെസി രണ്ടു ഗോള്‍ നേടിയ മല്‍സരത്തില്‍ ജോര്‍ഡി ആല്‍ബക്ക് പകരം ടീമില്‍ ഇടം നേടിയ ജൂനിയര്‍ ഫിര്‍പ്പോ ബാഴ്സക്ക് വേണ്ടി അഞ്ചാം ഗോള്‍ നേടി.ലൂയിസ് റിയോഹ നേടിയ ഗോള്‍ മാത്രം ആണ് അലവാസിന് മല്‍സരത്തില്‍ ആശ്വാസം പകര്‍ന്ന നിമിഷം.സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആയ ലൈക്സ് മോറിബക്ക് ഇന്നലെ ബാഴ്സ ജേഴ്സിയില്‍ അരഞ്ഞെറ്റം കുറിക്കാനുള്ള അവസരം കോമാന് നല്‍കിയിരുന്നു.






































