ഖത്തര്‍ വേള്‍ഡ് കപ്പ് വേറിട്ടൊരു ഫൂട്ബോള്‍ അനുഭവം ആകുമെന്ന് കക്ക
മുൻ എസി മിലാനും റയൽ മാഡ്രിഡ് മിഡ്ഫീൽഡറും ആയ കക്ക ഖത്തര്‍ വേള്‍ഡ് കപ്പിനെ വരവേല്‍ക്കാന്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.ഇതുവരെ നടന്ന വേള്‍ഡ് കപ്പില്‍ നിന്നും വളരെ വിത്യസ്തം ആയിരിക്കും 2022 ലെ ഖത്തര്‍ വേള്‍ഡ് കപ്പ് എന്നും അദ്ദേഹം വെളിപ്പെടുത്തി.
അദ്ദേഹം പറയുന്നത് ഖത്തറിലെ സ്റ്റേഡിയങ്ങള്‍ വളരെ അടുത്താണ് എന്നും അതിനാല്‍ ഒരാള്‍ക്ക് ഒരു ദിവസം തന്നെ മൂന്നും നാലും കളികള്‍ കാണാന്‍ ആകും.ഓരോ സ്റ്റേഡിയത്തിലും വിത്യസ്തപ്പെട്ട ആരാധകരുടെ ഒപ്പം ഇരുന്നു കളി കാണാന്‍ കഴിയുന്നത് വളരെ നല്ല കാര്യമാണ് എന്നാണ് കക്ക പറയുന്നത്.ഖത്തര്‍ എന്ന രാജ്യം ഇതുവരെ വേള്‍ഡ് കപ്പിനായി നടത്തിയ മുന്നൊരുക്കത്തിലും താരം ഏറെ സന്തോഷവാന്‍ ആണ്.






































