European Football Foot Ball Top News

ബാഴ്സക്കുള്ള പരിഹാരം ഹാലണ്ടില്‍ ഉണ്ടെന്ന് ലൂയിസ് ഗാര്‍സിയ

February 12, 2021

ബാഴ്സക്കുള്ള പരിഹാരം ഹാലണ്ടില്‍ ഉണ്ടെന്ന് ലൂയിസ് ഗാര്‍സിയ

ബോറുസിയ ഡോർട്മണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡും റിയൽ സോസിഡാഡ് താരം അലക്സാണ്ടർ ഇസക്കും ബാഴ്സയില്‍ നിന്നു പോയ ലൂയി സുവാരസിന്‍റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കും എന്നു മുന്‍ ബാഴ്സ താരം ആയ ലൂയിസ് ഗാർസിയ.

“ചെയർമാനും പുതിയ കോച്ച് എത്തുന്നതും ലയണൽ മെസ്സിയുമായുള്ള സ്ഥിതിയും ഉള്‍പ്പടെ  ബാഴ്‌സലോണയിൽ  എല്ലാം കുഴപ്പത്തിലായിരുന്നു.അവരുടെ ഗോള്‍ മെഷീനും കൂടി പോയത് ടീമിനെ നല്ല രീതിയില്‍ ബാധിച്ചു.അന്റോയ്ൻ ഗ്രിസ്മാന്‍,മെസ്സി, മാർട്ടിൻ ബ്രൈത്‌വൈറ്റ് എന്നിവര്‍ ബാഴ്സയില്‍ നമ്പര്‍ 9 ആയി കളിക്കുന്നു.അവര്‍ ആ റോളിന് ചേര്‍ന്ന ആളുകള്‍ അല്ല. ഏര്‍ലിങ് ഹാലണ്ട് ആ വിടവ് നല്ല രീതിയില്‍ നികത്തും എന്നു എനിക്കു തോന്നുന്നു.റയല്‍ സൊസിദാദിലെ അലക്സാണ്ടര്‍ ഇസക്കും ബാഴ്സക്ക് പറ്റിയ താരം ആണ്.”ലൂയിസ് ഗാര്‍സിയ  ഗോളിനോട് പറഞ്ഞു.

Leave a comment