തടയാന്‍ ആളില്ലാതെ സിറ്റി
മാഞ്ചസ്റ്റർ സിറ്റി ആതിഥേയരായ സ്വാൻസി സിറ്റിയെ 3-1 ന് പരാജയപ്പെടുത്തി എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിലെത്തി,ഇതോടെ എല്ലാ മത്സരങ്ങളിലും പ്രീമിയർ ലീഗ് ടീമിന്റെ വിജയനിര 15 ആയി ഉയരുകയും ചെയ്തു.പെപ് ഗ്വാർഡിയോളയുടെ മാനേജർ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയതാണ് ഈ സ്‌ട്രീക്ക്.
കളി തുടങ്ങി 27 ആം മിനുറ്റില്‍ തന്നെ ഗോള്‍ നേടി കൊണ്ട് സിറ്റി വിങ്ങ് ബാക്ക് കൈല്‍ വാക്കര്‍ സിറ്റിക്ക് ലീഡ് നേടി കൊടുത്തു.പിന്നീട് കൃത്യമായ ഇടവേളകളില്‍ റഹീം സ്റ്റര്‍ലിങ്,ഗബ്രിയേല്‍ ജീസസ് എന്നിവരും സ്കോര്‍പ്പട്ടികയില്‍ ഇടം നേടിയതോടെ എഫ് എ കപ്പില്‍ ആധിപത്യം പുലര്‍ത്തി കൊണ്ട് സിറ്റി അവരുടെ വിജയം റണ്‍ തുടരുന്നു.സ്വാന്‍സി സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത് 77 ആം മിനുട്ടില്‍ മോര്‍ഗന്‍ വിറ്റേക്കല്‍ ആണ്.






































