European Football Foot Ball Top News

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ഒരുങ്ങി സ്വാന്‍സി സിറ്റി

February 10, 2021

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ഒരുങ്ങി സ്വാന്‍സി സിറ്റി

എഫ്‌എ കപ്പ് അഞ്ചാം റൌണ്ടില്‍  സ്വാൻ‌സി സിറ്റിയെ ഇന്ന്  മാഞ്ചസ്റ്റർ സിറ്റി നേരിടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.സ്വാന്‍സി സിറ്റിയുടെ ഹോം സ്റ്റേഡിയമായ ലിബെര്‍ടി സ്റ്റേഡിയത്തില്‍ ആണ് മല്‍സരം.എഫ് എ കപ്പില്‍ നാലാം റൌണ്ടില്‍ ചെല്‍ട്ടന്‍ ടൌണിനെ പരാജയപ്പെടുത്തിയാണ് സിറ്റി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്.

കെവിൻ ഡി ബ്രൂയിനും സെർജിയോ അഗ്യൂറോയും ഇല്ലാതെ ഗ്വാർഡിയോള ഇത്തവണ ഏറെ വിഷമിക്കും എന്ന് കരുതി എങ്കിലും നിലവില്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരമായ ഫോമില്‍ കളിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റി മാത്രമാണ്.കഴിഞ്ഞ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ അവര്‍ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്.സിറ്റിയെ അവസാനമായി പരാജയപ്പെടുത്തിയത് നവംബറില്‍  ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് ആയിരുന്നു എന്നതും എല്ലാ ലീഗുകളിലും അവരുടെ ആധിപത്യം വെളിപ്പെടുത്തുന്നു.

Leave a comment