കപ്പിത്താന് റയല്‍ പുതിയ ഓഫര്‍ ഒന്നും നല്‍കുന്നില്ല
സീസണിന്റെ അവസാനത്തിൽ ക്ലബ് ക്യാപ്റ്റൻ സെർജിയോ റാമോസ് പോകുമെന്ന് റയൽ മാഡ്രിഡ് അംഗീകരിച്ചതായി പ്രമുഘ വാര്‍ത്താമാധ്യമമായ കോപ്പ് വെളിപ്പെടുത്തി.മറ്റൊരു യൂറോപ്യൻ ക്ലബില്‍ ആണ് തന്‍റെ ഇനിയുള്ള ഭാവി എന്നു പറഞ്ഞ റാമോസിന് മാഡ്രിഡ് മറ്റൊരു ഓഫർ നൽകില്ലെന്ന് ജേണലിസ്റ്റ് സിറോ ലോപ്പസും വെളിപ്പെടുത്തി.
പാരിസ് സെന്റ് ജെർമെയ്നും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനെ സൈന്‍ ചെയ്യുന്നതിന് ഏറെ നീക്കങ്ങള്‍ നടത്തുന്നതായി ഇതിന് മുന്നേ പല റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ലോക ഫൂട്ബാള്‍ ശ്രദ്ധ തങ്ങളുടെ പക്കലേക്ക് തിരിച്ചുവിടാന്‍ ഏറെ ശ്രമിക്കുന്ന പിഎസ്ജിക്ക് കിട്ടിയ ഒരു സുവര്‍ണാവസരം ആണിത്.ബാഴ്സ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെയും ടീമില്‍ എത്തിക്കാനുള്ള നീക്കം നടത്തുന്ന പിഎസ്ജി അവരുടെ പ്രവര്‍ത്തിയില്‍ വിജയം നേടിയാല്‍ ഫൂട്ബോളിലെ തന്നെ ഏറ്റവും വലിയ ആവേശകരമായ ഒരു അധ്യായം തന്നെ ആയിരിയ്ക്കും അത്.






































