European Football Foot Ball Top News

ക്ലോപിന് ക്ലബ് മാനേജ്മെന്‍റിനോട് അമര്‍ഷം

February 10, 2021

ക്ലോപിന് ക്ലബ് മാനേജ്മെന്‍റിനോട് അമര്‍ഷം

ലിവര്‍പ്പൂള്‍ മാനേജ്മെന്‍റിനോട് അതൃപ്തി അറിയിച്ചു മാനേജര്‍ യൂര്‍ഗന്‍ ക്ലോപ്പ്.അവരുടെ  സ്റ്റാര്‍ ഡിഫന്‍റര്‍ ആയ വാന്‍ ഡൈക്ക് പരിക്ക് പറ്റി പോയത് ടീമിന്‍റെ തന്നെ സ്ഥിരതയെ ബാധിച്ചിരിക്കുകയാണ്.

 

ഈ കഴിഞ്ഞ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ നാപൊളി ഡിഫന്‍റര്‍ ആയ കൂലിബാലിയെ സൈന്‍ ചെയ്യാന്‍ ക്ലോപ് ലിവര്‍പ്പൂള്‍ മാനേജ്മെന്റിനെ നിര്‍ബന്ധിച്ചിരുന്നു.എന്നാല്‍  താരത്തിനു നാപൊളി ഇട്ടിരിക്കുന്ന പ്രൈസ് ടാഗ് വളരെ വലുത് ആയതിനാല്‍ സൈനിങ് പൂര്‍ത്തിയാക്കാന്‍ ലിവര്‍പൂളിന് കഴിയാത്തതമാണ് ക്ലോപ്പിനെ ദേഷ്യത്തില്‍ ആക്കിയത്.138 മില്യണ്‍ ഡോളര്‍ ആണ് താരത്തിന്‍റെ മൂല്യം.ക്ലോപ്പിന് കീഴില്‍ വലിയ  പണം മുടക്കി  സൈനിങ് ലിവര്‍പ്പൂള്‍ നടത്തിയത് വളരെ കുറവ് ആണ്.ഗോള്‍ കീപ്പര്‍ അലിസന്‍ ബേക്കറും ഡിഫന്‍റര്‍ ആയ വിര്‍ജില്‍ വാന്‍ ഡൈക്കുമായിരുന്നു ക്ലോപിന്റെ കീഴിലെ വിലകൂടിയ ലിവര്‍പ്പൂള്‍ സൈനിങ്ങുകള്‍.

Leave a comment