European Football Foot Ball Top News

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മല്‍സരം മോന്‍ഷേന്‍ഗ്ലാഡ്ബാഷില്‍ നിന്നും ബുഡാപെസ്റ്റിലേക്ക് മാറ്റിയതായി യുവേഫ അറിയിച്ചു

February 9, 2021

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മല്‍സരം മോന്‍ഷേന്‍ഗ്ലാഡ്ബാഷില്‍ നിന്നും ബുഡാപെസ്റ്റിലേക്ക് മാറ്റിയതായി യുവേഫ അറിയിച്ചു

ജർമ്മനിയിൽ നടക്കാനിരിക്കുന്ന ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചുമായി മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടൽ ബുഡാപെസ്റ്റിലേക്ക് മാറ്റി.ആദ്യ പാദം ഫെബ്രുവരി 24 ന് ആണ് നടക്കുക.കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ ശക്തമായത് ആണ് വൈകിയുള്ള ഈ വേദി മാറ്റത്തിന് കാരണം ആയത്.മോഞ്ചെൻഗ്ലാഡ്ബാച്ചിൽ നടക്കുന്ന ഗെയിമിനെക്കുറിച്ച് ജര്‍മന്‍ സര്‍ക്കാര്‍ സംശയം ഉന്നയിച്ചതാണ് എല്ലാ കാര്യങ്ങള്‍ക്കും തുടക്കം കുറിച്ചത്.

 

യുവേഫ അവരുടെ വെബ്സൈറ്റില്‍ ഇറക്കിയ സ്റ്റെറ്റ്മെന്‍റില്‍ പറയുന്നത് ഇങ്ങനെ.”ബൊറൂഷ്യ മോഞ്ചെൻഗ്ലാഡ്ബാച്ചും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള റൌണ്ട് ഓഫ്  16 മല്‍സരം  ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടക്കുമെന്ന് അറിയിക്കുന്നു. മത്സര തീയതിയും (24 ഫെബ്രുവരി 2021) കിക്ക് ഓഫ് സമയവും അതേ പടി  തുടരും.”തങ്ങളുടെ തീരുമാനത്തെ പിന്തുണച്ച സിറ്റിക്കും മോന്‍ഷന്‍ഗ്ലാദ്ബാഷിനും നന്ദി പറഞ്ഞ യുവേഫ മല്‍സരം നടത്താന്‍ അനുമതി നല്കിയ ഹംഗറി ഫൂട്ബാള്‍ അസോസിയേഷനേയും പ്രശംസിച്ചു.

 

 

 

 

Leave a comment