ഡി മരിയക്ക് പരിക്ക്,പിഎസ്ജി കാമ്പ് ആശങ്കയില്‍
പാരീസ് സെന്റ് ജെർമെയ്ൻ ഞായറാഴ്ച മാർസേലിയെ തോൽപ്പിച്ചതിന് ശേഷം അര്‍ജന്റൈന്‍ താരമായ എയ്ഞ്ചല്‍ ഡി മരിയയുടെ പരിക്കിനെ കുറിച്ച് അപ്പ്ഡേറ്റ് നല്കി കോച്ച് മോറിഷ്യോ പൊചെട്ടിനോ.എംബാപേ,ഇകാര്‍ഡി ഗോളുകള്‍ പിഎസ്ജിയെ എതിരിലാത്ത രണ്ട് ഗോളിന് വിജയം നേടി കൊടുത്തു.എന്നാല്‍ പരിക്ക് മൂലം ഡി മരിയയ്ക്ക് 11 മിനിറ്റിനുശേഷം മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.
മെഡിക്കൽ വകുപ്പ് ഏഞ്ചലിന് ചില പരിശോധനകൾ നൽകും.ഇപ്പോൾ, ഇത് വളരെ ഗൗരവമുള്ളതല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ട്.പക്ഷേ പരിക്കിന്റെ കൃത്യമായ തീവ്രത അറിയാൻ ഞങ്ങൾ പരിശോധനകൾക്കായി കാത്തിരിക്കണം.”അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അടുത്ത ആഴ്ച്ച ചാമ്പ്യന്‍സ് ലീഗ് റൌണ്ട് ഓഫ് 16 മല്‍സരത്തില്‍ ബാഴ്സയെ നേരിടാനുള്ള ടീമില്‍ ഡി മരിയ ഇടം നേടിയിലെങ്കില്‍ അത് അവര്‍ക്ക് വലിയ ഒരു തിരിച്ചടി തന്നെ ആയിരിക്കും.






































