European Football Foot Ball Top News

സിദാന് റയലിലെ പരിക്കുകള്‍ തലവേദനയാകുന്നു

February 9, 2021

സിദാന് റയലിലെ പരിക്കുകള്‍ തലവേദനയാകുന്നു

റയല്‍ മാഡ്രിഡില്‍ താരങ്ങളുടെ പരിക്ക് സിദാനെ ഏറെ വലക്കുന്നു.ഇന്നതെ മല്‍സരത്തില്‍  ഗെഥാഫക്കെതിരെ ഒഡ്റിയോള,ഏദര്‍ മിലിട്ടാവോ എന്നിവര്‍ ഉണ്ടാകാന്‍ ഇടയില്ല എന്നു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ഇന്നതെ മല്‍സരത്തില്‍ സസ്പെന്‍ഷന്‍ മൂലം കളിച്ചേക്കില.സെര്‍ജിയോ റാമോസിന്‍റെ സര്‍ജറിയും സിദാനെ ഏറെ സമ്മര്‍ദത്തില്‍ ആക്കുന്നു.

റോഡ്രിഗോ ഗോസ്, ഡാനി കാർവാജൽ, ഫെഡെ വാൽവർഡെ,ഏദന്‍ ഹസാര്‍ഡ് എന്നിവരും പരിക്ക് പറ്റി പുറത്താണ്.സീസണിന്‍റെ തുടക്കത്തില്‍ അസന്‍സിയോ കുറെ കാലത്തോളം വിശ്രമത്തില്‍ ആയിരുന്നു.ഈ സീസണില്‍ മാത്രം 20 റയല്‍ താരങ്ങള്‍ പരിക്ക് മൂലം പുറത്ത്  ഇരുന്നു എന്നത് അവരുടെ മോശം ട്രാക്ക് റിക്കോര്‍ഡ് വെളിപ്പെടുത്തുന്നു.ബാഴ്സയും അത്ലറ്റികൊ മാഡ്രിഡും കിരീടത്തിനായി പിടി മുറുക്കുമ്പോള്‍ റയലിന് ടീമിന്‍റെ ഉള്ളില്‍ നിന്നു തന്നെ പല തലവേദനകളും നേരിടേണ്ടി വരുന്നു.

Leave a comment