സമനില കുരുക്കില്‍ വീണു അത്ലറ്റിക്കോ മാഡ്രിഡ്
ഓരോ മല്‍സരം തീരുമ്പോഴും സുവാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് നല്‍കാന്‍ തോന്നിയ തന്‍റെ തീരുമാനത്തെ പഴിക്കുകയായിരിക്കും കോമാന്‍.ഇന്ന് നടന്ന മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ സുവാരസ് വീണ്ടും അത്ലറ്റിക്കോ മാഡ്രിഡിന്‍റെ രക്ഷകന്‍ ആകുകയായിരുന്നു.
സെല്‍റ്റ വിഗോക്കെതിരെയുള്ള മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് സമനില വഴങ്ങി.ഇരു ടീമുകളും ഈരണ്ട് ഗോള്‍ നേടിയ മല്‍സരത്തില്‍ 90 ആം മിനുറ്റ് വരെ വിജയപ്രതീക്ഷ അത്ലറ്റിക്കോ മാഡ്രിഡിന് ആയിരുന്നു.13 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് സാന്‍റി മിന സെല്‍റ്റ വിഗോക്ക് ലീഡ് നേടി കൊടുത്തു.എന്നാല്‍ 45,50 മിനുട്ടുകളില്‍ ഗോള്‍ നേടി സുവാരസ് അത്ലറ്റിക്കോയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു.ആ പ്രതീക്ഷ 89 മിനുറ്റ് വരെ നീണ്ടുള്ളൂ.ഫക്കുണ്ട ഫേരെര നേടിയ ഗോള്‍ മല്‍സരത്തിന്റെ ഗതി മാറ്റിമറക്കുകയായിരുന്നു.നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്സയേക്കാള്‍ എട്ട് പോയിന്‍റിന്റെ ലീഡ് അത്ലറ്റിക്കോയ്ക്ക് ഉണ്ട്.






































