European Football Foot Ball Top News

ചെല്‍സിയില്‍ ചേരാന്‍ ബോട്ടെങ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്

February 8, 2021

ചെല്‍സിയില്‍ ചേരാന്‍ ബോട്ടെങ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്

ജർമ്മൻ ഡിഫെൻഡർ ആയ ജെറോം ബോട്ടെങ് വരുന്ന  വേനൽക്കാലത്ത് ബ്ലൂസിൽ ചേരാൻ തീരുമാനിച്ചു.സീസണിന്റെ അവസാനത്തിൽ ബയേൺ മ്യൂണിക്ക് പ്രതിരോധ താരം ജെറോം ബോട്ടെങിനെ ഒപ്പിടാൻ ചെൽസി ധാരണയിലെത്തിയതായി വാര്‍ത്ത നല്‍കിയത് ടോഡോഫിചാജെസ് ആണ്.32-കാരന്റെ മ്യൂണിക്കുമായുള്ള കരാര്‍ ഈ സീസണിന്‍റെ അവസാനം തീര്‍ന്നേക്കും. അതിനാല്‍ ഒരു ഫ്രീ ഏജന്‍റ് ആയാണ് അദ്ദേഹം ചെല്‍സിയില്‍ ചേരാന്‍ പോകുന്നത്.

ചെല്‍സിയില്‍ തിയഗോ സില്‍വയുടെ ഒപ്പം ബോട്ടെങ്ങും ചേരുമ്പോള്‍ രണ്ട് നല്ല വെറ്ററന്‍ ഡിഫന്‍റര്‍മാരുടെ സേവനം ഇംഗ്ലിഷ് ക്ലബിന് ലഭിക്കും.മുമ്പ് മാഞ്ചസ്റ്റർ സിറ്റിയുമായി പ്രീമിയർ ലീഗിൽ കളിച്ച പരിചയം  ബോട്ടെംങിനുണ്ട്.ഈ സീസണില്‍ ഉടനീളം പല  ട്രാന്‍സ്ഫര്‍ റൂമറുകള്‍ വന്നിട്ടുണ്ട് എങ്കിലും താരം ബയെണില്‍ തുടരും എന്നാണ് പല സഹതാരങ്ങളും പറഞ്ഞിരുന്നത്.

 

Leave a comment