കോമാന്‍ ഇവിടെ ഹാപ്പിയാണ്
റയൽ ബെറ്റിസിനെ തോൽപ്പിച്ച ബാഴ്സ ടീമിനെ ഏറെ പുകഴ്ത്തി കോച്ച് റൊണാള്‍ഡ് കോമാന്‍.തുടർച്ചയായി ആറ് വിജയങ്ങൾ നേടിയ ടീം ഇപ്പോള്‍ കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ അവസാന മിനുട്ടുകളിലെ തിരിച്ചുവരവ് നടത്തിയത് ഏറെ ശ്രദ്ധേയം ആയിരുന്നു.
കഴിഞ്ഞ സീസണുകളില്‍ ഒരു ഗോളിന് പുറകേ ആണെങ്കില്‍ ആത്മവിശ്വാസം നഷ്ട്ടപ്പെട്ടിരുന്ന താരങ്ങള്‍ ഇപ്പോള്‍ പൂര്‍ണ ശക്തി ഉപയോഗിച്ച് തിരിച്ചുവരവ് നടത്തുന്നു.കോമാന്റെ കീഴില്‍ താരങ്ങള്‍ എല്ലാവരും കഠിനമായി പ്രയത്നിക്കുന്നുമുണ്ട്.”മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞത് ഞങ്ങളുടെ താരങ്ങളുടെ മാനസികാവസ്ഥ മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.അത് പറയാതെ വയ്യ.”കോമാന്‍ മാധ്യമങ്ങളോട് പറഞ്ഞു.വിജയ ഗോള്‍ നേടിയ ട്രിങ്കാവോയേ പറ്റി സംസാരിച്ച കോമാന്‍ താരത്തിനു തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നു എന്നും അദ്ദേഹത്തിന് കഴിഞ്ഞ മല്‍സരങ്ങളില്‍ ഗോള്‍ നേടാന്‍ കഴിയാത്തത് നിര്‍ഭാഗ്യം മൂലം ആണെന്നും കോമാന്‍ പറഞ്ഞു.






































