European Football Foot Ball Top News

ബാഴ്സക്ക് വീണ്ടും ജയം

February 8, 2021

ബാഴ്സക്ക് വീണ്ടും ജയം

റയല്‍ ബെറ്റിസിനെ അവരുടെ ഹോമില്‍ ചെന്ന് 3-2 എന്ന സ്കോര്‍ലൈനില്‍ പരാജയപ്പെടുത്തി കൊണ്ട് ബാഴ്സ വീണ്ടും രണ്ടാം സ്ഥാനത്തേക്കേതി.സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച മല്‍സരം 89 ആം മിനുട്ടില്‍ തന്‍റെ ലോങ് റേഞ്ചറിലൂടെ ഗോള്‍ കണ്ടെത്തിയ ട്രിങ്കാവോയോട് കോമാനും ബാഴ്സയും നന്ദി പറയേണ്ടത് ഉണ്ട്.

മെസിയെ ഉള്‍പ്പെടുത്താതെ ആദ്യ ഇലവന്‍ തയ്യാറാക്കിയ കോമാന്‍റെ തീരുമാനം തെറ്റായി എന്നു അദ്ദേഹം മനസിലാക്കിയത് 57 ആം മിനുട്ടില്‍ ആയിരുന്നു.മെസി കളത്തിലറങ്ങുംബോള്‍ ബോര്‍ഹ ഇഗ്ലേഷ്യസ് നേടിയ ഒരു ഗോളിന് ലീഡിലായായരുന്നു ബെറ്റിസ്.വന്നയുടന്‍ രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മെസി കോമാന്‍റെ വിശ്വസം കാത്തു.ബെറ്റിസ് താരം വിക്റ്റര്‍ റൂയിസ് ബാഴ്സക്ക് വേണ്ടി ഓണ്‍ ഗോള്‍ നേടുകയും പിന്നീട് അതിനു പ്രായശ്ചിതം ചെയ്ത വിധം ബാഴ്സക്കെതിരെ അടുത്ത ഗോള്‍ നേടുകയും ചെയ്തു കൊണ്ട് ഒരു സമനിലക്കുള്ള വഴിയൊരുക്കി.എന്നാല്‍ കരിയറില്‍ തന്‍റെ ആദ്യത്തെ ബാഴ്സ ജേഴ്സിയില്‍ ഗോള്‍ നേടിയ ട്രിങ്കാവോ ബെറ്റിസിന്‍റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിക്കുകയായിരുന്നു.

 

Leave a comment