European Football Foot Ball Top News

സിറ്റിയുടെ അശ്വമേധം തുടരുന്നു

February 8, 2021

സിറ്റിയുടെ അശ്വമേധം തുടരുന്നു

ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ വച്ച് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്പ്പിച്ചു കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി ചരിത്രം കുറിച്ചു.ഈ ഒരു വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടത്തിന് ഒരു പടി കൂടെ അടുത്തെത്തി.

37 ആം മിനുട്ടില്‍ പെനാല്‍റ്റി തുലച്ചപ്പോള്‍ ഗുണ്ഡോഗന്‍ പോലും അറിഞ്ഞു കാണില്ല മല്‍സരത്തിലെ താരം താന്‍ ആയിരിക്കുമെന്ന്.രണ്ടാം പകുതിയില്‍ 49 ആം  മിനുട്ടില്‍ ഗോള്‍ നേടി ഗുണ്ഡോഗന്‍ തന്നെ പെനാല്‍ട്ടി മിസ് ചെയ്തതിന്‍റെ പ്രായശ്ചിതം ചെയ്തു.പിന്നീട് സല പെനാല്‍ട്ടി ഗോളിലൂടെ സമനില ലിവര്‍പൂളിന് നേടി കൊടുത്തു.മല്‍സരത്തില്‍ പിറന്ന ഏക ലിവര്‍പ്പൂള്‍ ഗോള്‍ സലയുടെ വകയായിരുന്നു.സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ച മല്‍സരം 10 മിനുട്ടുകള്‍ക്കുളില്‍ ആണ് മാറിമറഞ്ഞത്.ഗുണ്ഡോഗന്‍,ഫോഡന്‍,സ്റ്റര്‍ലിങ് എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ലിവര്‍പൂളിനുമേല്‍ ആധിപത്യം പുലര്‍ത്തികൊണ്ട് സിറ്റി മൂന്നു പോയിന്‍റ് നേടി.

Leave a comment