European Football Foot Ball Top News

ഷെഫീല്‍ഡ് യുണൈറ്റഡ് ചെല്‍സിയുടെ എതിരാളികള്‍

February 7, 2021

ഷെഫീല്‍ഡ് യുണൈറ്റഡ് ചെല്‍സിയുടെ എതിരാളികള്‍

പുതിയ കോച്ച് തോമസ് ടൂഷലിന് കീഴില്‍ ഒരു സമനിലയും രണ്ടു ജയങ്ങളും നേടികൊണ്ട് ഒരു പുത്തന്‍ അധ്യായം കുറിച്ച ചെല്‍സി തങ്ങളുടെ ഫോം നിലനിര്‍ത്താന്‍ ശ്രമിക്കും.ടോട്ടൻഹാം ഹോട്‌സ്പറിനെ 1-0ന് ബ്ലൂസ് തോൽപ്പിച്ചത് ടൂഷലിന്  താരങ്ങളോടുള്ള ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.നാളെ രാവിലെ ഇന്ത്യന്‍ സമയം 12:30  ക്കാണ് മല്‍സരം തുടങ്ങുക.

നിലവില്‍ ഏഴാം സ്ഥാനത്തിരിക്കുന്ന ചെല്‍സിക്ക് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ആയിരിക്കില്ല.വെറും നാല് പോയിന്റിന് മാത്രം ലിവര്‍പൂളിന് പുറകില്‍ നില്‍ക്കുന്ന ചെല്‍സിക്ക് തുടര്‍ച്ചയായ ജയങ്ങള്‍ നേടാന്‍ ആയാല്‍ കഴിയാവുന്ന പണിയേ ഉള്ളൂ.അതിന് പോന്ന സ്ക്വാഡ് ഡെപ്ത്ത് ചെല്‍സിക്കുള്ളതിനാല്‍ ടൂഷലിന് തന്റെ ഈ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.

Leave a comment