European Football Foot Ball Top News

റാമോസിന് സര്‍ജറി,കോണ്‍ട്രാക്റ്റ് സാധ്യതകള്‍ മങ്ങുന്നു

February 7, 2021

റാമോസിന് സര്‍ജറി,കോണ്‍ട്രാക്റ്റ് സാധ്യതകള്‍ മങ്ങുന്നു

മുട്ട് സര്‍ജറി നടത്തുമെന്ന് അറിയിച്ച സെര്‍ജിയോ റാമോസിന് പുതിയ ഓഫര്‍ റയല്‍ നല്‍കാനുള്ള സാധ്യത വളരെ കുറഞ്ഞു.ജൂണില്‍ കരാര്‍ കാലാവധി തീരുന്ന താരത്തിന് ഇനി ഒരു സര്‍ജറി ചെയ്യുമെന്നത് റയല്‍ മാനേജെമെന്റിനെ സംശയത്തില്‍ ആക്കിയിരിക്കുകയാണ് എന്നു വാര്‍ത്ത നല്‍കിയത് സ്പാനിഷ് സ്പോര്‍ട്ട്സ് പത്രമായ മാര്‍സയാണ്.

ഓപ്പറേഷന് വിധേയമാക്കുകയും സീസണിന്റെ അവസാനത്തിൽ മാത്രമേ  റാമോസ് സുഖം പ്രാപിക്കുകയുള്ളൂ.ഇതുവരെ റയലിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്ന  പിന്തുണ ഇനി റാമോസിന് ലഭിക്കുകയില്ല.പിഎസ്ജി,മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ഏറെ നീക്കങ്ങള്‍ നടത്തുന്നുണ്ട് എന്നു റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വരുന്ന മാര്‍ച്ചില്‍ 35 തികയുന്ന താരം കഴിഞ്ഞ  ദശാബ്ദത്തില്‍ റൊണാള്‍ഡോ കഴിഞ്ഞാല്‍  റയലിന്‍റെ ഏറ്റവും മികച്ച താരമായിരുന്നു.

 

Leave a comment