European Football Foot Ball Top News

ആഴ്സണലിന് വീണ്ടും പരാജയം

February 7, 2021

ആഴ്സണലിന് വീണ്ടും പരാജയം

പ്രീമിയർ ലീഗിൽ ശനിയാഴ്ച ആസ്റ്റൺ വില്ലയിൽ 1-0 ന് തോറ്റ ആഴ്സണലിന് ബാക്ക്-ടു-ബാക്ക് തോൽവികള്‍.കഴിഞ്ഞ മൂന്ന് പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ വിജയം നേടാന്‍ ആവാത്ത ആഴ്സണല്‍ ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.മല്‍സരം തുടങ്ങി രണ്ടാം മിനുട്ടില്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളിന്‍റെ മികവില്‍ ആണ് ആസ്റ്റൺ വില്ല വിജയം നേടിയത്.

മല്‍സരത്തില്‍ തോമസ് പാര്‍ട്ടി പരിക്കേറ്റ് പുറത്തായത്  മൈക്കല്‍ അര്‍ട്ടേറ്റക്കും ആഴ്സണലിനും വലിയ ഒരു തിരിച്ചടിയായിരിക്കും.വെസ്റ്റ് ഹാമിനെതിരെ പരാജയപ്പെട്ടത്തോടെ നഷ്ട്ടപ്പെട്ട തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുത്ത ആസ്റ്റൺ വില്ല നിലവില്‍ എട്ടാം സ്ഥാനത്താണ്.മല്‍സരം കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിച്ച അര്‍ട്ടേറ്റ പിച്ചില്‍  തങ്ങള്‍ ആയിരുന്നു മികച്ച ടീം എന്നും ഭാഗ്യം ഇല്ലാത്തത് വലിയ ഒരു തിരിച്ചടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Leave a comment