യുവന്റസ് പിടിമുറുക്കുന്നു
36 വയസ്സ് തികഞ്ഞ ശേഷം ആദ്യ ഗോള്‍ നേടിയ റൊണാള്‍ഡോ യുവന്റസിനെ എതിരിലാത്ത രണ്ടു ഗോള്‍ വിജയം സമ്മാനിച്ചു.വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് എത്തിയ യുവന്റസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തി.ഇറ്റാലിയന്‍ സീരി എയില്‍ ഇത്തവണ മിലാന് ടീമുകളും യുവന്റസും തമ്മില്‍ കിരീടത്തിന് വേണ്ടിയുള്ള ത്രികോണ പോരാട്ടം ശക്തമാണ്.
13 ആം മിനുട്ടില്‍ മൊറാട്ട നല്കിയ പാസിലൂടെ ഗോള്‍ നേടിയ റൊണാള്‍ഡോ മികവില്‍ ലീഡ് നേടിയ യുവന്റസ് പിന്നീട് റോമന്‍ താരമായ ഇബാനസ് നേടിയ ഓണ്‍ ഗോളും അക്കൌണ്ടില്‍ കേറിയതോടെ ഇരട്ട ഗോള്‍ ലീഡില്‍ മല്‍സരം യുവന്റസ് സ്വന്തമാക്കി.യുവന്റസിന്റെ മുകളില്‍ ഇരിക്കുന്ന മിലാന് ടീമുകളുമായ ദൂരം ചുരുക്കിയ അവര്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനത്തിന് വേണ്ടി കടുത്ത ചാലഞ്ച് നല്‍കും.






































