യുണൈറ്റഡിനെ സമനിലയില്‍ തളച്ച് എവര്ട്ടന്
എവര്ട്ടന് യുണൈറ്റഡ് മല്‍സരം 3-3 എന്ന സ്കോര്‍ലൈനില്‍ അവസാനിച്ചു.സമനിലയോടെ സിറ്റിയുടെ അടുത്ത് എത്താനുള്ള സുവര്‍ണാവസരം ആണ് യുണൈറ്റഡ് കളഞ്ഞ് കുളിച്ചത്.24 ആം മിനുട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് നല്കിയ ക്രോസ് വലയിലാക്കി കൊണ്ട് കവാനി സ്കോറിങ്ങിന് തുടക്കം കുറിച്ചു.ബോക്സിന് വെളിയില്‍ നിന്ന് ലഭിച്ച പന്ത് ഒരു കേര്‍ളിങ് കിക്കിലൂടെ ഗോളാക്കി മാറ്റി ബ്രൂണോ ലീഡ് ഇരട്ടിപ്പിച്ചു.
എന്നാല്‍ രണ്ടാം പകുതിയില്‍ വെറും മൂന്നു മിനുട്ടുകളുടെ ഇടവേളയില്‍ ഇരട്ട ഗോള്‍ നേടി എവര്ട്ടന് തിരിച്ചടിച്ചതോടെ മല്‍സരത്തിന് ഒരു ഉണര്‍വ് ലഭിച്ചു.70 ആം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നും ലഭിച്ച ക്രോസ് സ്വീകരിച്ച് ഗോള്‍ നേടിയ മക്ടോമിനയ് യുണൈറ്റഡിന് വീണ്ടും പ്രതീക്ഷ നല്കി.എന്നാല്‍ 95 ആം മിനുട്ടില്‍ ലഭിച്ച ഒരു അവസരം ഗോള്‍ ആക്കാന്‍ ഡൊമിനിക്ക് കാല്‍വേര്‍ട്ട് ലെവിന്‍ കഴിഞ്ഞതോടെ ഇരു കൂട്ടരും ഓരോ പോയിന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.






































