European Football Foot Ball Top News

റയലിന്‍റെ മുഖം രക്ഷിച്ച് വരാനെ

February 7, 2021

റയലിന്‍റെ മുഖം രക്ഷിച്ച് വരാനെ

ഇന്നലെ ഹ്യൂസ്‌കക്കെതിരെ നടന്ന മല്‍സരത്തില്‍ റയലിന്‍റെ മുഖം രക്ഷിച്ച് ഫ്രഞ്ച് ഡിഫന്‍റര്‍ റാഫേല്‍ വരാനെ.ഇരട്ട ഗോള്‍ നേടിയ അദ്ദേഹത്തിന്റെ പ്രകടനം ആണ് റയലിന്‍റെ തലവര മാറ്റിയത്.ജയത്തോടെ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന റയല്‍ ഒരു പടി കയറി രണ്ടാം സ്ഥാനത്ത് എത്തുകയും അത്ലറ്റിക്കോയുമായുള്ള പോയിന്‍റ് വിത്യാസം ഏഴാക്കി ചുരുക്കുകയും ചെയ്തു.

മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടി റയലിനെ പരുങ്ങലില്‍ ആക്കി ജാവി ഗലാന്‍.എന്നാല്‍ കുറച്ച് മിനുട്ടിനുളില്‍ തന്നെ  സമനില ഗോള്‍  നേടിയ വരാനെ 84 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി വീണ്ടും മല്‍സരത്തിന്റെ ഗതി തിരിച്ച് വിട്ടു.ഈ വരുന്ന ബുധനാഴ്ച്ച ഗെത്താഫക്കെതിരെ തങ്ങളുടെ ഹോമില്‍ ആണ് റയലിന്‍റെ അടുത്ത മല്‍സരം.

Leave a comment