യുണൈറ്റഡും എവര്‍ട്ടനും നേര്‍ക്കുനേര്‍
ഈ മിഡ് വീക്കില്‍ സതാംട്ടനെ ഒന്‍പത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ശനിയാഴ്ച എവർട്ടനെ ഓൾഡ് ട്രാഫോർഡിലേക്ക് സ്വാഗതം ചെയ്തേക്കും.സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു എങ്കിലും വെറും മൂന്നു പോയിന്‍റുകള്‍ക്ക് മാത്രമാണ് യുണൈറ്റഡ് പിന്നില്‍ ഉള്ളത്.യുണൈറ്റഡിന് ഇന്നൊരു ജയം നേടാന്‍ ആയാല്‍ ലീഗില്‍ അവര്‍ക്ക് 47 പോയിന്റുമായി സിറ്റിയുടെ ഒപ്പം എത്താന്‍ ആകും.
കഴിഞ്ഞ മല്‍സരത്തില്‍ ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ എവര്‍ട്ടന്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്.എങ്ങനെയും തുടര്‍ച്ചയായ വിജയങ്ങള്‍ നേടി ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ ആണ് അഞ്ചലോട്ടിയുടെ ലക്ഷ്യം.ഈ സീസണില്‍ എവര്‍ട്ടനുമായി രണ്ടുവട്ടം ഏറ്റുമുട്ടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടു മല്‍സരങ്ങളിലും എവര്‍ട്ടനെതിരെ ആധികാരിക വിജയം നേടാന്‍ ആയത് ഒലേക്കും സംഘത്തിനും ഏറെ ആത്മവിശ്വാസം നല്‍കുന്നു. നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്കാണ് മല്‍സരം.






































