European Football Foot Ball Top News

ലീഗ് ടോപ്പേഴ്സ് ആയി ഇന്‍റര്‍ മിലാന്‍

February 6, 2021

ലീഗ് ടോപ്പേഴ്സ് ആയി ഇന്‍റര്‍ മിലാന്‍

വെള്ളിയാഴ്ച നിക്കോളോ ബറേല, ഇവാൻ പെരിസിക് എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഫിയോറെന്‍റീനക്കെതിരെ ഇരട്ട ഗോള്‍ വിജയം നേടി ഇന്‍റര്‍ മിലാന്‍.വിജയത്തോടെ സീരി എ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തില്‍ നിന്നും എ‌സി മിലാനെ നീക്കം ചെയ്തു ഇന്‍റര്‍. വെറും ഒരു പോയിന്‍റിന്‍റെ ലീഡില്‍ ആണ് ഇന്‍റര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

31 ആം മിനുട്ടില്‍ നിക്കോളോ ബരെല്ല നേടിയ ഗോളിലൂടെ ലീഡ് നേടിയ ഇന്‍ററിന് വേണ്ടി ആദ്യ പകുതിയില്‍  ഗോൾകീപ്പർ സമീർ ഹാൻഡനോവിച്ച്  നേടിയ  ഇരട്ട സേവുകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.രണ്ടാം പകുതിയില്‍ പെരിസിച്ച് നേടിയ ഗോളും അക്കൌണ്ടില്‍ കേറിയതോടെ രണ്ടു ഗോള്‍ ലീഡില്‍ ഇന്‍റര്‍ വിജയം നേടി.നാളെ ക്രോട്ടോണിനെതിരെ കളിക്കാന്‍ ഇറങ്ങുന്ന എ‌സി മിലാന്  ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ജയം അനിവാര്യം ആണ്.

Leave a comment