പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിജയം നേടി യുണൈറ്റഡ്
പ്രീമിയര്‍ ലീഗ് പട്ടികയില്‍ സിറ്റിക്കും യുണൈറ്റഡിനും ഒരേ പോയിന്‍റ്.ഒന്നാം സ്ഥാനത്ത് സിറ്റി തന്നെ തുടരുന്നു എങ്കിലും ഒന്നാം സ്താനത്തേത്താന്‍ ലീഗിലുടനീളം വര്‍ധിച്ച പോരാട്ടവീര്യം കാഴ്ചവയ്ക്കും എന്ന സന്ദേശം തന്നിരിക്കുകയാണ് യുണൈറ്റഡ്.ഏഴു യുണൈറ്റഡ് താരങ്ങള്‍ ഗോള്‍ നേടിയ മല്‍സരത്തില്‍ എതിരിലാത്ത ഒന്‍പത് ഗോളിനാണ് യുണൈറ്റഡ് സതാംട്ടനെ പരാജയപ്പെടുത്തിയത്.
മല്‍സരത്തിന്റെ 2 ആം മിനുട്ടില്‍ തന്നെ റെഡ് കാര്‍ഡ് ലഭിച്ച് പുറത്തായി ആലേക്സ് ജാങ്കെവിറ്റ്സ്.പിന്നീട് 18 ആം മിനുട്ടില്‍ ആരണ്‍ വിന്‍ ബിസാക്ക ആദ്യ ഗോള്‍ നേടി യുണൈറ്റഡിന് ലീഡ് നേടി കൊടുത്തു.പിന്നീട് നടന്നത് ചരിത്രം.പ്രീമിയര്‍ ലീഗില്‍ നടന്ന ഏറ്റവും വലിയ വിജയമായി ഇതിനെ കണക്കാക്കുന്നു.പ്രീമിയര്‍ ലീഗില്‍ തന്നെ യുണൈറ്റഡ് 1995 ല്‍ ഇപ്സ്വിച്ച് ടൌണിനെതിരെ നേടിയ വിജയവും ലൈസെസ്റ്റര്‍ സിറ്റി സതാംട്ടനെതിരെ തന്നെ നേടിയ 2019 ല്‍ നേടിയ വിജയവും ഇതേ മാര്‍ജിനില്‍ ആയിരുന്നു.






































