എന്നെ ഇങ്ങനെ ആക്കിയത് ഗാര്‍ഡിയോള – ലിറോയി സാനേ
ഒരു കളിക്കാരനെന്ന നിലയിൽ പെപ് ഗ്വാർഡിയോള തന്നെ മെച്ചപ്പെടുത്താൻ വളരെയധികം സമയം ചെലവഴിച്ചുവെന്ന് ലെറോയ് സാനേ.മാഞ്ചസ്റ്റർ സിറ്റിയില്‍ പലപ്പോഴും പെപ്പും സാനെയും ഉടക്കിയിട്ടുണ്ട് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ ഇതിനെ അപ്പാടെ തളികളഞ്ഞാണ് സാനേ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടത്.സിറ്റിയിൽ 135 കളികളിൽ നിന്ന് 39 ഗോളുകൾ നേടിയ സാനേ പ്രീമിയർ ലീഗിലെ ഏറ്റവും അപകടകാരിയായ വിങ്ങര്‍ ആയി വളർന്നു.
“ഡേവിഡ് സിൽവ, ഇൽകെ ഗുണ്ടോഗൻ എന്നിവരോടൊപ്പം മാഞ്ചസ്റ്ററിലെ ഗ്വാർഡിയോളയുടെ അതേ കെട്ടിടത്തിലാണ് സാനെയും താമസിച്ചിരുന്നത്.അദ്ദേഹം എന്നെ പൂർണ്ണമായും പുതിയ തലത്തിലേക്ക് ഉയർത്തി. പ്രധാനമായും ചെറിയ കാര്യങ്ങളിൽ പ്രവർത്തിച്ചുകൊണ്ട്: ഏത് സാഹചര്യത്തില്‍ ഏത് കാല് ഉപയോഗിക്കണം എന്നും എങ്ങനെ സ്പേസ് ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞു തന്നു.”സാനേ ഡേര് സീഗലിനോട് പറഞ്ഞു.






































