മറുപടി ഇല്ലാതെ ലിവര്‍പ്പൂള്‍
ലിവര്‍പ്പൂള്‍ തങ്ങളുടെ പരാജയം അറിയാത്ത 68 ഹോം മാച്ചസ് എന്ന റിക്കോര്‍ഡ് ഇതോടെ അവസാനിച്ചു.ആന്‍ഫീല്‍ഡില്‍ ബെന്‍ളിക്കെതിരെ എതിരിലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ലിവര്‍പ്പൂള്‍ വലിയ ഒരു കുരുക്കില്‍ തന്നെയാണ് പെട്ടിരിക്കുന്നത്.1974 ന് ശേഷം ലിവർപൂളിൽ ബർൺലിയുടെ ആദ്യ വിജയമായിരുന്നു ഇന്നലെ.ലീഗിലെ അവരുടെ സ്‌കോറില്ലാത്ത ഓട്ടം 438 മിനിറ്റായി എന്നതും ലിവര്‍പൂളിന് തലവേദന നല്‍കുന്ന മറ്റൊരു കാര്യം.
രണ്ടാം പകുതിയിൽ ലിവർപൂൾ കീപ്പർ അലിസൺ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടിയില്‍ ഗോള്‍ നേടി ബെന്‍ളിക്ക് ലീഡ് നേടി കൊടുത്തത് ആഷ്ലി ബാര്‍ണ്‍സ് ആണ്.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ക്ലോപ് പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താം എന്ന മോഹം ഉപേക്ഷിച്ചെന്നും തങ്ങള്‍ എത്ര പരിശ്രമിച്ചാലും വിജയം നേടാനാവാത്തത് വേദനജനകം ആണ് എന്നും അദ്ദേഹം വെളിപ്പെടുത്തി.






































