European Football Foot Ball Top News

സിദാന് റെഡ് അലര്‍ട്ട്

January 21, 2021

സിദാന് റെഡ് അലര്‍ട്ട്

കോപ ഡെല്‍ റിയയില്‍ റയലിനെ റൌണ്ട് ഓഫ് 32 ല്‍ നിന്നും പുറത്താക്കി മൂന്നാം ഡിവിഷന്‍ ടീം ആയ അല്‍കൊയാനോ.നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ എക്സ്ട്രാ ടൈമിലേക്ക് പോയ മല്‍സരം പത്ത് പേരായി ചുരുങ്ങിയിട്ടും 115 ആം മിനുട്ടില്‍ ഗോള്‍ നേടി അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റ് നേടി അല്‍കൊയാനോ.

റയലിന് വേണ്ടി എദര്‍ മിലിട്ടാവോ ഗോള്‍ നേടിയപ്പോള്‍ അല്‍കൊയാനോക്കു വേണ്ടി ജോസ് സോള്‍ബസ്,അന്റോണിയോ വിദാല്‍ എന്നിവരാണ് റയല്‍ വല ചലിപ്പിച്ചത്.കഴിഞ്ഞയാഴ്ച്ച സൂപ്പര്‍ കോപയില്‍ നിന്നും പുറത്തായ റയലിന് മേല്‍ ഇപ്പോള്‍ വലിയ സമ്മര്‍ദം ആണ് ഉള്ളത്.ഒരു പക്ഷേ സിദാനെ ഫയര്‍ ചെയ്താലും അത്ഭുതപ്പെടാന്‍ ഇല്ല.അടുത്ത കോച്ചായി മുന്‍ റയല്‍ താരം ആയ റൌള്‍ വേണം എന്നാണ് ആരാധകരുടെ പക്ഷം.

Leave a comment