European Football Foot Ball Top News

ഈ വിന്റര്‍ ട്രാന്‍സ്ഫറില്‍ സിറ്റി ആരെയും സൈന്‍ ചെയ്യുന്നില്ല എന്നറിയിച്ച് പെപ്

January 20, 2021

ഈ വിന്റര്‍ ട്രാന്‍സ്ഫറില്‍ സിറ്റി ആരെയും സൈന്‍ ചെയ്യുന്നില്ല എന്നറിയിച്ച് പെപ്

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റി പുതിയ കളിക്കാരെ സൈന്‍  ചെയ്യില്ലെന്ന് പെപ് ഗ്വാർഡിയോള.തങ്ങളില്‍ നിന്നും നഷ്ട്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടം തിരിച്ച് പിടിക്കുക എന്നതാണ് സിറ്റിയുടെ ലക്ഷ്യം.ഈ സീസണില്‍ തുടക്കം പാളിയെങ്കിലും സിറ്റിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഗംബീരമാകുന്നുണ്ട്.കഴിഞ്ഞ നവംബറില്‍ ആണ് അവ്സാനമായി അവര്‍ ഒരു മല്‍സരം പരാജയപ്പെട്ടത്.

നിലവിലെ താരങ്ങളെ വച്ച് എങ്ങനെയും സീസണ്‍ അവ്സാനിപ്പിക്കുക അത് കഴിഞ്ഞ് ആണ് ബാക്കിയുള്ള കാര്യങ്ങള്‍ എന്നാണ് ഗാര്‍ഡിയോള ബീയിന്‍ സ്പോര്‍റ്റ്സിനോട് പറഞ്ഞത്.അടുത്ത സമ്മറില്‍ 200 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് സിറ്റിക്കുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇന്‍റര്‍ മിലാന്‍ താരം റൊമേലൂ ലുകാക്കുവിനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലേക്ക് സിറ്റി കൊണ്ടുവരുമെന്നും വാര്‍ത്തകള്‍ ഉണ്ട്.

Leave a comment