European Football Foot Ball Top News

തിയഗോ ലിവര്‍പൂളിന് പറ്റിയ താരം അല്ല – ഡയറ്റ്മാർ ഹാമൻ

January 20, 2021

തിയഗോ ലിവര്‍പൂളിന് പറ്റിയ താരം അല്ല – ഡയറ്റ്മാർ ഹാമൻ

20 മില്യൺ ഡോളർ നല്‍കി വാങ്ങിയ സ്പാനിഷ് മിഡ് ഫീല്‍ഡര്‍ തിയഗോ അലകാന്‍റ്റ ലിവര്‍പൂളിന് പറ്റിയ ഫുട്ബോള്‍ അല്ല കളിക്കുന്നത് എന്നും ക്ലോപ്പ് താരത്തിന്‍റെ കാര്യത്തില്‍ നല്ല രീതിയില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡയറ്റ്മാർ ഹാമൻ പറഞ്ഞു.താരത്തിനെ വാങ്ങിയപ്പോള്‍ ലിവര്‍പൂളിനെ പലരും പ്രശംസിക്കുകയും ഈ കച്ചവടത്തില്‍ നിന്നും മ്യൂണിക്കിന് അബദ്ധം പിണഞ്ഞു എന്നുമായിരുന്നു സമ്മര്‍ ട്രാന്‍സ്ഫറില്‍ ആരാധകരുടെ പൊതു വികാരം.

 

“അവൻ കാര്യങ്ങൾ വൈകിക്കുന്നു.ലിവർപൂൾ കളിക്കുന്ന രീതിയിൽ ശരിക്കും കളിക്കുന്നില്ല.ലിവർപൂളിൽ മുമ്പ് കഠിനാധ്വാനികളായ മിഡ്ഫീൽഡർമാരുണ്ടായിരുന്നു, അവർ തിയാഗോയെപ്പോലെ കഴിവുള്ളവരായിരുന്നില്ല, പക്ഷേ അവർ പന്ത് സലാ,മാനെ എന്നിവര്‍ക്ക് പന്ത് വേഗത്തില്‍ നല്‍കുന്നു.വിങ്ങുകളില്‍ എത്രയും പെട്ടെന്ന് പന്ത് ലഭിക്കുകയാണെങ്കില്‍ അവരെ തടയുക അസാധ്യം ആണ്.”മുൻ ലിവർപൂൾ മിഡ്ഫീൽഡർ ടോക്ക്സ്പോർട്ടിനോട് പറഞ്ഞു.

 

Leave a comment