European Football Foot Ball Top News

ഞങ്ങളെക്കായിലും ജയം അര്‍ഹിക്കുന്നത് ഇന്‍ററിന് ആയിരുന്നു – ചിയേലിനി

January 19, 2021

ഞങ്ങളെക്കായിലും ജയം അര്‍ഹിക്കുന്നത് ഇന്‍ററിന് ആയിരുന്നു – ചിയേലിനി

ഇന്‍റര്‍ മിലാന്‍  യുവന്റസിനെതിരെ  “എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ചതായി” ജിയോർജിയോ ചിയേലിനി സമ്മതിക്കുന്നു, എന്നാൽ വെറ്ററൻ ഡിഫെൻഡർ, നിലവിലെ  സീരി  എ ചാമ്പ്യന്മാർക്ക് ആൻഡ്രിയ പിർലോയുടെ കീഴിൽ ആവേശം നഷ്ട്ടപ്പെട്ടിട്ടില്ല എന്നും താരം  വെളിപ്പെടുത്തി.ഒരു കോച്ച് എന്ന നിലയില്‍ ഒരു പ്രവര്‍ത്തി പരിചയവും ഇല്ലാത്ത പിര്‍ലോ ആദ്യ സീസണുകളില്‍ പല മല്‍സരങ്ങളിലും ക്ഷീണിക്കുന്ന കാഴ്ച കാണാം.

“ഫീൽഡിന്റെ എല്ലാ മേഖലകളിലും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു,ഞങ്ങൾ വളരെയധികം ടച്ചുകള്‍ ഉള്‍പ്പെടുത്തി  പന്ത് വളരെ സാവധാനത്തിൽ കളിക്കുകയായിരുന്നു,പന്ത് കൈവശം ഉള്ളപ്പോള്‍  ഞങ്ങൾ വളരെയധികം തെറ്റുകൾ വരുത്തിയത് ആണ് ഏറ്റവും വലിയ പ്രശ്നം.പിച്ചില്‍ ഞങ്ങളെക്കായിലും ജയിക്കാനുള്ള ദാഹം ഇന്‍ററിന് ആയിരുന്നു.അതിനാല്‍ അവര്‍ ജയിച്ചു.”36-കാരനായ സെന്റർ ഹാഫ് സ്കൈ സ്പോർട്ട് ഇറ്റാലിയയോട് പറഞ്ഞു

Leave a comment