European Football Foot Ball Top News

ഞങ്ങള്‍ ഏറെ നിരാശര്‍ ആണ് – ഗ്രീസ്മാന്‍

January 18, 2021

ഞങ്ങള്‍ ഏറെ നിരാശര്‍ ആണ് – ഗ്രീസ്മാന്‍

സൂപ്പർകോപ ഡി എസ്പാന ഫൈനലിൽ അത്‌ലറ്റിക് ക്ലബിനോട് പരാജയപ്പെട്ടതിന്  ശേഷം ലാ ലിഗാ ഭീമന്മാർ വളരെ  ദേഷ്യത്തിലും  അസ്വസ്ഥരും ആണ്  എന്ന് ബാഴ്‌സ താരം അന്റോയ്ൻ ഗ്രീസ്മാൻ പറഞ്ഞു.മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ താരത്തിന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ  എല്ലാ പ്രയത്നവും വെറുതെ ആയി പോയ കാഴ്ച്ചയാണ് കണ്ടത്.

“ഞങ്ങൾ പരിഭ്രാന്തരാണ്,ഞങ്ങള്‍ വളരെ  ദേഷ്യത്തിലും ,അസ്വസ്ഥരുമാണ്. നിങ്ങൾ ഒരു ഫൈനൽ തോറ്റാൽ, ഇതെല്ലാം ആയിരിക്കും  നിങ്ങളുടെ  വികാരങ്ങള്‍.ഞങ്ങൾ നന്നായി പ്രതിരോധിച്ചില്ല, ഞങ്ങൾ ആശയവിനിമയം നടത്തിയില്ല. അത്‌ലറ്റിക് വളരെ നന്നായി പ്രസ്സ് ചെയ്ത് കളിച്ചു.അവസാന നിമിഷം വരെ അവർ പിച്ചില്‍  എല്ലാം  നൽകി കൊണ്ട് കളിച്ചു.പിന്നെ നടക്കേണ്ടത് നടന്നു.”മല്‍സരശേഷം ഗ്രീസ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a comment