European Football Foot Ball Top News

ഫൈനലില്‍ അടി തെറ്റി ബാഴ്സ

January 18, 2021

ഫൈനലില്‍ അടി തെറ്റി ബാഴ്സ

സൂപ്പര്‍ കോപ ഡി എസ്പാന്ന ഫൈനലില്‍ അത്ലറ്റിക്കോ ബിലിബാവോക്കെതിരെ അടി തെറ്റി ബാഴ്സ.ബാഴ്സയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് അത്ലറ്റിക്കോ ബിലിബാവോ പരാജയപ്പെടുത്തിയത്.എക്സ്ട്രാ ടൈമിലേക്ക് നീണ്ട മല്‍സരം ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് റെഡ് കാര്‍ഡ് ലഭിക്കുകയും ചെയ്തതോടെ മല്‍സരം അതി നാടകീയതയോടെ സമാപിച്ചു.

മല്‍സരം തുടങ്ങി 40 ആം മിനുട്ടില്‍ ഗോള്‍ നേടി ഗ്രീസ്മാന്‍ ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.മറുപടിയായി ഓസ്കാര്‍ ഡേ മാര്‍ക്കോസ് 42 ആം മിനുട്ടിലെ ഗോള്‍ നേടി അത്ലറ്റിക്കോ ബിലിബാവോക്ക് സമനില നേടി കൊടുത്തു.77 ആം മിനുട്ടില്‍  ഗോള്‍ സ്കോര്‍ ചെയ്ത് വീണ്ടും ഗ്രീസ്മാന്‍ വിജയപ്രതീക്ഷകള്‍ നല്‍കിയപ്പോള്‍ ആയിസര്‍ വിലാലിബ്രിയര്‍ നേടിയ  90 ആം മിനുട്ടിലെ ഗോള്‍ മല്‍സരത്തെ എക്സ്ട്രാ ടൈമിലേക്ക് നയിച്ചു.93 ആം മിനുട്ടിലെ ഇന്നാങ്ക്കി വില്യംസ് നേടിയ ഗോള്‍ ആണ് മല്‍സരത്തിലെ വഴിത്തിരിവ് ആയത്.

Leave a comment