യുവന്‍റസിനേ തളക്കാന്‍ ഇന്‍റര്‍ മിലാന്‍
ഇന്ത്യന്‍ സമയം നാളെ രാവിലെ 1:15 നു ഇറ്റാലിയൻ ഭീമന്മാർ ആയ യുവന്‍റസ് ഇന്‍റര്‍ മിലാന്‍ എന്നിവര്‍ തമ്മില്‍ ഏറ്റുമുട്ടും.നിലവിലെ ചാമ്പ്യന്മാരായ യുവെ ട്രയൽ കിക്കോഫിന് മുമ്പായി അന്റോണിയോ കോണ്ടെയുടെ ടീമിന് പുറകില്‍ ആണ്.മിലാന്‍ രണ്ടാം സ്ഥാനത്ത് ആണെങ്കില്‍ 33 പോയിന്‍റ് നേടിയ യുവന്‍റസ് നാലാം സ്ഥാനത്താണ്.
കഴിഞ്ഞ മൂന്നു സീരി എ മല്‍സരങ്ങള്‍ ജയിച്ച യുവന്‍റസ് മികച്ച ഫോമിലാണ്.ഇന്നതെ ഒരു ജയം ഉണ്ടെങ്കില്‍ യുവന്‍റസിന് മൂന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞേക്കും.മിലാന്‍ അവരുടെ ചിര വൈരികള്‍ ആയ എസി മിലാനെ ഒന്നാം സ്ഥാനത്ത് നിന്നു താഴെ ഇറക്കുന്നതിന് വേണ്ടി ലഭിച്ച പല അവസരങ്ങളും തുലച്ചതിനാല്‍ ഇന്നതെ മല്‍സരത്തില്‍ ഒരു വിട്ടു വീഴച്ചയും ഇല്ലാതെ ആയിരിക്കും ഇന്‍റര്‍ മിലാന്‍ തയ്യാറെടുക്കുന്നത്.






































