ആന്‍ഫീല്‍ഡിലേക്ക് കണ്ണും നട്ട് ലോകം
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ പുതിയ പ്രീമിയർ ലീഗ് നേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മല്‍സരത്തിന് ആൻഫീൽഡിൽ ആതിഥേയത്വം വഹിക്കുമ്പോൾ ഇംഗ്ലീഷ് കലണ്ടറിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന മല്‍സരം ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് അരഞ്ഞേറും.ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രണ്ട് ക്ലബ്ബുകൾ നിലവിൽ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ വഹിക്കുന്നതിനാല്‍ ഇന്നതെ മല്‍സരത്തിന് വലിയ ഒരു ആരാധക ശ്രദ്ധ തന്നെ പിടിച്ച് പറ്റിയിട്ടുണ്ട്.ഇരു ദിക്കില്‍ നിന്നും വെല്ലുവിളികളും വീമ്പൂ പറച്ചിലും നടന്നതിനാല്‍ ഇരുവര്‍ക്കും വാശിയേറിയിട്ടുണ്ട്.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്താണ്.കുറെ കാലങ്ങള്‍ക്ക് ശേഷം ആണ് ഇങ്ങനെ സംഭവിക്കുന്നത്.അത് പോലെ മുപ്പതു കൊല്ലത്തെ കാത്തിരിപ്പിന് ശേഷം ആണ് ലിവര്‍പ്പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം നേടിയത്.അടുത്ത കാലത്തൊന്നും ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ഇല്ലാത്ത ആവേശം ഈ മല്‍സരത്തിന് ഉണ്ടാകാനുള്ള കാരണവും ഇതാണ്.






































