ദുര്‍ബലര്‍ ആയ ഷെഫീല്‍ഡിനെതിരെ ടോട്ടന്‍ഹാം
ടോട്ടൻഹാം ഹോട്‌സ്പർ ഷെഫീൽഡ് യുണൈറ്റഡിലേക്കുള്ള യാത്ര നടത്തുന്നു.പ്രീമിയർ ലീഗ് സ്റ്റാൻഡിംഗുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പിന്നില്‍ ആറ് പോയിന്‍റുകള്‍ക്ക് പുറകില്‍ ആണ് ഇപ്പോള്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്.പതിനേഴ് മല്‍സരങ്ങളില്‍ ജയം അറിയാതെ ഏറ്റവും താഴെതട്ടില്‍ കിടക്കുന്ന ഷെഫീല്‍ഡ് കഴിഞ്ഞ മല്‍സരത്തില്‍ ന്യൂ കാസിലിനെതിരെ വിജയം നേടിയിരുന്നു.ആ ഒരു വിജയം നല്‍കിയ ആവേശത്തിലൂടെ ആയിരിയ്ക്കും ഷെഫീല്‍ഡ് യുണൈറ്റഡ് ഇന്ന് ടോട്ടന്‍ഹാമിനെ നേരിടുക.
ഇന്ന് ഒരു ജയം നേടാന്‍ ആയാല്‍ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കുതിക്കാന്‍ ടോട്ടന്‍ഹാമിന് ആയേക്കും.അതിനാല്‍ താരതമ്യേനെ ദുര്‍ബലര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയാണ് ടോട്ടന്‍ഹാം ലക്ഷ്യം.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക് ബ്രമാല്‍ ലേയിനില്‍ വച്ചാണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.






































