European Football Foot Ball Top News

മെയിന്‍സിനെ നേരിടാന്‍ ഡോര്‍ട്ട്മുണ്ട്

January 16, 2021

മെയിന്‍സിനെ നേരിടാന്‍ ഡോര്‍ട്ട്മുണ്ട്

മെയിന്‍സ്  5 നെ ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ട് മണിക്ക് തങ്ങളുടെ ഹോം ഗ്രൌണ്ടായ വെസ്റ്റ് ഫലന്‍ സ്റ്റേഡിയത്തില്‍ വച്ച് ബോറൂസിയ ഡോര്‍ട്ട്മുണ്ട് ഇന്ന് നേരിടും.നിലവില്‍ ബയേണ്‍ മ്യൂണിക്കില്‍ നിന്നും വെറും അഞ്ച് പോയിന്റുകള്‍ക്ക് മാത്രം പിന്നില്‍ ആണ് ഡോര്‍ട്ട്മുണ്ട്.എന്നാല്‍ അവര്‍ ലീഗ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.

ഡിസംബറിൽ ഡോർട്മണ്ട് മാനേജരായി ലൂസിയൻ ഫാവ്രെ പുറത്താക്കപ്പെട്ടതിന് ശേഷം അസിസ്റ്റന്റ് കോച്ചിൽ നിന്ന് കെയർ ടേക്കർ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ച ടെർസിക്, തന്റെ ചുമതലയുള്ള  ആദ്യ അഞ്ച് കളികളിൽ നാലെണ്ണത്തിൽ വിജയിച്ച ശേഷം ഒരു വലിയ നേതാവിന്‍റെ ലക്ഷണം കാണിക്കുന്നുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തിരിക്കുന്ന ആര്‍ബി ലെപ് സിഗിനെ തകര്‍ത്ത ഡോര്‍ട്ട്മുണ്ട് മികച്ച ആത്മവിശ്വാസത്തില്‍ ആയിരിക്കും മെയിന്‍സിനെതിരെ ഇറങ്ങുന്നത്.

Leave a comment