സമ്മര്‍ദചൂടില്‍ ചെല്‍സി
ശനിയാഴ്ച വൈകുന്നേരം ക്രെവൻ കോട്ടേജിൽ പ്രാദേശിക എതിരാളികളായ ഫുൾഹാമിനെ നേരിടുമ്പോൾ ചെൽസി പ്രീമിയർ ലീഗില്‍ വീണ്ടും ആദ്യ നാല് സ്ഥാനങ്ങളിലേക്ക് എത്താന്‍ ലംപാര്‍ഡും പിള്ളേരും പോരാടും.ലീഗിലെ അവസാന ആറിൽ ഒരു മല്‍സരം മാത്രം വിജയിച്ച ബ്ലൂസ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, അതേസമയം ഫുൾഹാം അവരുടെ അവസാന അഞ്ച് മത്സരങ്ങളിൽ എല്ലാം സമനിലയില്‍ പിരിഞ്ഞു.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ഈ മാസം തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 3-1 ന് ഹോം തോൽവി ഉൾപ്പെടെ പ്രീമിയർ ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ബ്ലൂസിന് തോല്‍വി നേരിടേണ്ടി വന്നതിനാല്‍ ഇപ്പോള്‍ ലംപാര്‍ഡിന് വലിയ പ്രഷര്‍ സഹിക്കേണ്ടി വരുന്നു അതിനാല്‍ പ്രീമിയര്‍ ലീഗ് രണ്ടാം പകുതിയില്‍ ചെല്‍സിയുടെ ഉയര്‍ത്തെഴുന്നേല്പിന് ആണ് ആരാധകര്‍ കാത്തിരിക്കുന്നത്.






































