ഡിസംബറിലെ താരം ബ്രൂണോ
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലേമേക്കർ ബ്രൂണോ ഫെർണാണ്ടസിനെ ഡിസംബറിലെ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ മന്തായി തിരഞ്ഞെടുത്തു.ഒരൊറ്റ കലണ്ടർ വർഷത്തിൽ നാല് തവണ പ്ലെയർ ഓഫ് ദ മന്ത് ആയി ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിലെ ആദ്യത്തെ ഫുട്ബോൾ കളിക്കാരനായി ഫെർണാണ്ടസ്. ഫെബ്രുവരി, മെയ്, നവംബർ മാസങ്ങളിലും അദ്ദേഹം ഈ അവാർഡ് കരസ്ഥമാക്കി.
വെസ്റ്റ് ഹാമിനെതിരായ 3-1 ജയത്തില്‍ അദ്ദേഹം നല്‍കിയ അസിസ്റ്റ്,ലീഡ്സിനെ 6-2 ന് തോൽപ്പിച്ചതിൽ രണ്ട് ഗോളുകൾ, എന്നിങ്ങനെ ഉള്‍പ്പെടുന്നു അദ്ദേഹത്തിന്റെ പ്രകടനം.മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും പൂർത്തിയായ മാസമായിരുന്നു ഡിസംബര്‍ എന്നു അവാർഡ് ലഭിച്ച ശേഷം ഫെർണാണ്ടസ് പ്രീമിയർ ലീഗ് വെബ്‌സൈറ്റിനോട് പറഞ്ഞു.മറ്റ് ട്രോഫികളും അവാർഡുകളും നേടാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും താരം വെളിപ്പെടുത്തി.






































