European Football Foot Ball Top News

കോസ്റ്റ ആഴ്സണലിന് നല്ല ഒരു മുതല്‍ക്കൂട്ടാകും എന്ന് വില്യം ഗല്ലാസ്

January 15, 2021

കോസ്റ്റ ആഴ്സണലിന് നല്ല ഒരു മുതല്‍ക്കൂട്ടാകും എന്ന് വില്യം ഗല്ലാസ്

ഡീഗോ കോസ്റ്റക്കു വേണ്ടി  മൈക്കൽ അർട്ടെറ്റ ഒരു നീക്കം നടത്താൻ തീരുമാനിച്ചാൽ  വളരെ നല്ല തീരുമാനം ആയിരിക്കും അത് എന്നും മുൻ ചെൽ‌സി സ്‌ട്രൈക്കര്‍ ആഴ്സണലിന്റെ ടീമിൽ വളരെയധികം ആവശ്യമുള്ള ഒരു താരം ആയി മാറും എന്നും വില്യം ഗല്ലാസ് വിശ്വസിക്കുന്നു.ലാ ലിഗയിലും പ്രീമിയർ ലീഗിലും ടൈറ്റിൽ വിജയങ്ങൾ നേടിയ താരം ആണ് കോസ്റ്റ.

2014 നും 2017 നും ഇടയിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മൂന്ന് കൊല്ലങ്ങളായി  ഇംഗ്ലീഷ് ഫുട്ബോളിൽ അഭിവൃദ്ധി പ്രാപിച്ച കോസ്റ്റ, ഇപ്പോൾ ആകർഷകമായ ഓഫറുകൾക്കായി കാത്തിരിക്കുകയാണ്.”അദ്ദേഹം ടീമിൽ ക്യാരക്റ്റര്‍  കൊണ്ടുവരും.ഗെയിമുകൾ വിജയിക്കാൻ അവൻ ആഗ്രഹിക്കുന്നു.അവന്റെ ടീം അംഗം നന്നായി കളിച്ചില്ലെങ്കിൽ, കളിക്കിടെ അദ്ദേഹം അവരെ ശകാരിക്കും, ചിലപ്പോൾ ഇത് നല്ലതാണെന്ന് ഞാൻ കരുതുന്നു.”വില്യം ഗല്ലാസ് പ്ലേ ഒജോയോട് പറഞ്ഞു

Leave a comment