Foot Ball Top News

വിജയം ലക്ഷ്യമിട്ട് എസ്‌സി ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍

January 15, 2021

വിജയം ലക്ഷ്യമിട്ട് എസ്‌സി ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍

എസ്‌സി ഈസ്റ്റ് ബംഗാളും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഇന്ന് ഇന്ത്യന്‍ സമയം ഏഴരക്ക് തിലക് മൈതാൻ സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടും.

പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തുള്ള കേരളത്തിന് ടൂർണമെന്റ് ആരംഭിച്ചതുമുതൽ ഫോം വളരെ മോശമാണ്. എന്നാൽ, മുംബൈ സിറ്റി എഫ്‌സിക്കും ഒഡീഷ എഫ്‌സിക്കുമെതിരെ തോറ്റതിന് ശേഷം ടീം കഴിഞ്ഞ ഞായറാഴ്ച ജംഷദ്‌പൂർ എഫ്‌സിയെ 3-2 ന് പരാജയപ്പെടുത്തി.ആ ഒരു വിജയം ടീം മാനേജ്മെന്റിനും ആരാധകര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.അതേസമയം, ഒൻപതാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാൾ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പരാജയം അറിയാതെ  കുതിക്കുകയാണ്.ഇന്നൊരു വലിയ മാര്‍ജിനില്‍  ജയം നേടിയാല്‍ ഒരുപക്ഷേ ആറാം സ്ഥാനത്ത് വരെ  അവര്‍ക്ക് എത്താന്‍ കഴിഞ്ഞേക്കും.

Leave a comment