റയലിനെ മലര്‍ത്തിയടിച്ച് അത്ലറ്റിക്കോ ബിലിബാവോ
ഒരു എല്‍ ക്ലാസിക്കോ കാണാനുള്ള ആരാധകരുടെ മോഹങ്ങള്‍ തല്ലികെടുത്തി കൊണ്ട് അത്ലറ്റിക്കോ ബിലിബാവോനെതിരെ സൂപ്പർകോപ ഡി എസ്പാന സെമി ഫൈനലില്‍ 2-1 എന്ന സ്കോര്‍ലൈനില്‍ തോല്‍വി നേരിടേണ്ടി വന്നു.റൌള്‍ ഗാര്‍സിയ ഇരട്ട ഗോള്‍ നേടി അത്ലറ്റിക്കോയുടെ വിജയ നായകന് ആയപ്പോള്‍ റയലിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് കരീം ബെന്‍സെമ ആയിരുന്നു.
18-ാം മിനിറ്റിൽ വാസ്ക്വസ് വരുത്തിയ അബദ്ധം മുതലാക്കിയ ഗാര്‍സിയ 18 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബിലിബാവോക്ക് പ്രതീക്ഷ നല്കി കൊണ്ടിരുന്നു.പിന്നീട് 38 ആം മിനുട്ടില്‍ ലൂക്കാസ് വാസ്ക്വസ് ഫൌള് പ്ലേ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടി സ്കോര്‍ ചെയ്തു കൊണ്ട് വീണ്ടും ഗാര്‍സിയ അത്ലറ്റികോയുടെ താരമായി മാറി.73 ആം ആയിരുന്നു ബെന്‍സെമയുടെ ഗോള്‍.ഈ വരുന്ന ഞായറാഴ്ച്ച സൂപ്പർകോപ ഡി എസ്പാന ഫൈനലില്‍ അത്ലറ്റിക്കോ ബിലിബാവോ ബാഴ്സയെ നേരിടും.






































