ഫ്രഞ്ച് സൂപ്പർ കപ്പില്‍ മുത്തമിട്ട് സുല്‍ത്താന്‍ പട
പരിക്കിൽ നിന്ന് മടങ്ങിയെത്തിയ നെയ്മർ ഗോളിന്റെ അകമ്പടിയോടെ പാരീസ് സെന്റ് ജെർമെയ്ൻ 2-1ന് മാർസേലിനെ തോൽപ്പിച്ച് ഫ്രഞ്ച് സൂപ്പർ കപ്പ് നേടി.ഡിസംബർ പകുതി മുതൽ കണങ്കാലിന് പരിക്കേറ്റ ബ്രസീൽ ഫോർവേഡ് നെയ്മർ മത്സരം 65 ആം മിനുട്ടില്‍ നില്‍ക്കെ അര്‍ജന്റൈന്‍ താരം ഡി മരിയക്ക് പകരം വന്നതിന് ശേഷം മാര്സിലിയുമായുള്ള തന്റെ പ്രതികാരം തീര്‍ത്തു.
ഈ സീസണിൽ ഗോളുകൾക്കായി പൊരുതുന്ന ഇക്കാർഡി, ആദ്യ പകുതിയിൽ സ്കോര്‍ ചെയ്ത് പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തു.85 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ലക്ഷ്യത്തിലെതിച്ച് നെയ്മര്‍ ലീഡ് ഇരട്ടിച്ചു.മത്സരം തീരാന്‍ ഇരിക്കെ 89 ആം മിനുട്ടില്‍ ദിമിത്രി പായറ്റ് മാര്സില്ലിയുടെ ഏക ഗോള്‍ നേടി സ്കോര്‍ ബോര്‍ഡ് 2-1 എന്ന നിലയില്‍ എത്തിച്ചു.മാനേജര്‍ എന്ന നിലയില്‍ തന്റെ ആദ്യ ട്രോഫി ആണ് പോചെട്ടിനോ നേടിയത് എന്നതും ഈ വിജയത്തിന്റെ ആഹ്ളാദം ഇരട്ടിക്കുന്നു.






































