സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിലേക്ക് മുന്നേറി ബാഴ്സ
അധിക സമയത്തിന് ശേഷം 1-1 സമനിലയിൽ പിരിഞ്ഞ മല്‍സരത്തില്‍ പെനാൽറ്റി ഷൂട്ടൗട്ടിൽ റയൽ സോസിഡാഡിനെ 3-2 ന് പരാജയപ്പെടുത്തി ബാഴ്‌സലോണ സ്പാനിഷ് സൂപ്പർകോപ്പ ഫൈനലിലേക്ക് മുന്നേറി.ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ സേവനമില്ലാതെ ആണ് ബുധനാഴ്ച കോർഡോബയിൽ നടന്ന സെമിഫൈനലിൽ കറ്റാലൻസ് കളിച്ചത്.കഴിഞ്ഞ മല്‍സരത്തില്‍ ഗ്രനാഡക്കെതിരെ പരിക്ക് മൂലം അദ്ദേഹത്തെ മല്‍സരത്തിനിടക്ക് പിന്‍വലിച്ചിരുന്നു.
അന്റോയ്ൻ ഗ്രിസ്മാൻ നല്‍കിയ പാസില്‍ ഫ്രെങ്കി ഡി ജോങ്ങിന്റെ അക്രോബാറ്റിക് ഹെഡറുമായി ലീഡ് നേടി ബാഴ്സലോണ.എന്നാല്‍ 51 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ സമനില പിടിച്ച റയൽ സോസിഡാഡ് പിന്നീട് ബാഴ്സയെ സ്കോര്‍ ചെയ്യാന്‍ അനുവദിച്ചില്ല.ഗ്രീസ്മാന്‍,ഡി യോങ് എന്നിവര്‍ സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല,റയല്‍ സൊസിഡാഡിന് വേണ്ടി മൈക്കല്‍ മേരിനോ,അദ്നാന്‍ ജനുസാജ് എന്നിവര്‍ പെനാല്‍ട്ടി സ്കോര്‍ ചെയ്തു.






































